പിറന്ന മണ്ണില്‍ ജീവിക്കുമ്പോഴും പ്രവാസമനുഭവിക്കുന്ന വെടിമരുന്നും ബോബും ശ്വസിക്കുന്ന പട്ടിണിയും ദുരിതവും ജീവിതക്രമമാക്കിയവരാണ് ഫലസ്തീനികള്‍. സ്വാതന്ത്ര്യം നിഷേധിക്കുന്നവരോട് ചെറുത്തുനില്‍ക്കുന്ന പോരാട്ട വീര്യത്തിന് വിപ്ലവാഭിവാദ്യങ്ങള്‍...

ഒരിറ്റു കണ്ണുനീരെങ്കിലും........

Thursday, November 25, 2010

............


... ...
ഇത് അങ്ങകലെ സിംബാബ്‌വെയിലൊ മറ്റേതെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലോ ജീവിക്കുന്നവരല്ല. അങ്ങനെ നിങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്ക്ക് തെറ്റി. അതെ, ഇവര്‍ നമ്മുടെ കേരളത്തിന്‍റെ തല ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കാസര്‍കോട്ടെ എന്‍മകജെ പഞ്ചായത്തിലും മറ്റും ‘ജീവനില്ലാതെ’ ജീവിക്കുന്ന മനുഷ്യ ജന്‍മങ്ങള്‍. നേരിനു നേരെ കണ്ണടക്കുന്നവരുടെ മുമ്പില്‍ ദുരിത ജീവിതത്തിന്‍റെ സാക്ഷ്യപത്രമായി നില്ക്കുന്ന എന്ഡോസള്ഫാന്‍ ഇരകളുടെ ചിത്രങ്ങള്‍.

അമ്മിഞപ്പാല്‍ പോലും കുടിക്കാനാകാത്ത കാസര്കോട്ടെ നമ്മുടെ സഹോദരങ്ങളാണവര്‍. കയ്യും കണക്കും ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവര്‍. വേദനയും ദാരിദ്ര്യവും തിന്ന് നമുക്കിടയില്‍ മരിച്ചു ജീവിക്കുന്നവര്‍. ഇനിയും പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍. ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോര്ട്ട് അവഗണിച്ച് വീണ്ടും ദുരിതം പഠിക്കാനെത്തുന്ന സമിതികളെ സ്വീകരിക്കേണ്ടവര്‍. കാസര്കോട് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്ക്കു കാരണം എന്ഡോസള്‍ഫാനല്ലെന്നു 'ഉത്തരവാതിത്ത്വപ്പെട്ടവര്'‍പറയുമ്പോള്‍ തങ്ങളുടെ വിധിയെ കുറിച്ച് പഴിക്കേണ്ടവര്‍. വൈകല്യങ്ങളും രോഗങ്ങളും തീര്‍ത്ത മതില്കെട്ടുകളില്‍ നിന്ന് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്ന് കരുതുന്നവര്‍. മൃഗങ്ങള്ക്ക് ലഭിക്കുന്ന സ്വാഭാവിക നീതി പോലും ലഭിക്കാത്തവര്‍.

അതുകൊണ്ട് നമുക്കവരോട് ഐക്യപ്പെട്ടുകൊണ്ട് കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മാരകവിഷത്തിന്‍റെ ഇരകളായ നാലായിരത്തിലധികം പേരെ പുനരധിവസിപ്പിക്കാന്‍ ശക്തമായി ആവശ്യപ്പെടുക. എന്ഡോസള്ഫാന്‍റെ ഉല്പാദനവും വില്പനയും ഉപയോഗവും നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമരരംഗത്തിറങ്ങുക. എന്ഡോസള്ഫാന്‍ ഉല്പാദകരായ എക്സലിനും എച്ച്.എ.എല്ലിനും അനുകൂലമായ സരക്കാര്‍ നിലപാടിനെതിരെ ശബ്ദമുയര്ത്തുക. മണ്ണിനും മനുഷ്യനും കര്‍ഷകനും അനുകൂലമായ നിലപാട്‌ സ്വീകരിക്കാന്‍ ആവശ്യപ്പെടുക. അവതരിപ്പിക്കപ്പെട്ട റിപ്പോര്ട്ടുകളെല്ലാം അവഗണിച്ച് വീണ്ടും വീണ്ടും ദുരിതം പഠിക്കാനെത്തുന്ന സമിതികളെ കാസര്കോട്ട് കാലുകുത്താന്‍ അനുവദിക്കാതിരിക്കുക. ദേശീയതലത്തില്‍ തന്നെ എന്ഡോസള്ഫാന്‍ സമ്പൂര്ണ്ണമായി നിരോധിക്കും വരെ സമരമുഖത്ത് ഉറച്ചു നില്ക്കുക.

നമ്മള്‍ മനുഷ്യത്വമുള്ളവരെങ്കില്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടിയേ പറ്റൂ. അവരോട് സാമ്പത്തികമായും ശാരിരികമായും മാനസികമായും ഐക്യപെട്ടേ തീരൂ. ഒന്നുമില്ലെങ്കില്‍, നമ്മുടെ കണ്ണുകളില്‍ നിന്ന് ഒരിറ്റു കണ്ണുനീരെങ്കിലും അവര്ക്കായി വീഴേണ്ടതുണ്ട്.......

നണ്ടന്കിഴായയിലെ വിളക്ക് അണയാതിരിക്കട്ടെ...

Sunday, November 14, 2010

ഒരു നാടിനുനാടിന്മുഴുവന്‍ വെളിച്ചമേകുന്ന ഒരേയൊരു വിളക്ക് എണ്ണ വറ്റി അണയാന്‍ ആയുന്നു എന്നു കേട്ടാല്‍ ഏതു മനുഷ്യസ്നേഹിക്കാണ് അടങ്ങിയിരിക്കാനാവുക? എണ്ണ പകരാന്‍ നാടിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നാം മല്സിരിക്കും എന്ന് ഉറപ്പല്ലേ? അങ്ങിനെയെങ്കില്‍ നണ്ടന്കിഴായ എന്ന പാലക്കാടന്‍ കുഗ്രാമത്തിന് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആ നാടിന്റെ പ്രകാശവും പ്രത്യാശയുമായ റഫീഖ് മാഷ് (28 വയസ്) എണ്ണ വറ്റാറായ വിളക്കുപോലെ വേദനയുടെ കൂരിരുള്‍ ചുഴിയിലുഴലുകയാണ്. പത്താംക്ലാസില്‍ നാട്ടില്‍ ഏറ്റവും ഉയര്ന്ന മാര്ക്കോടെ പാസായാണ് റഫീഖ് ഷൊര്ണൂര്‍ പോളി ടെക്നിക്കില്‍ ചേര്ന്നത്. അവിടെയും ഒന്നാമനായി മുന്നേറി. അതിനിടയിലെപ്പോഴോ വേദന അവനെ ഇടങ്കാലിട്ടു വീഴ്ത്തി. റുമത്തോയിഡ് ആര്ത്രൈറ്റിസ് രോഗമാണ് അവനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. സന്ധികളിലെല്ലാം കൊല്ലുന്ന വേദന, എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ. വരകളുടെയും കണക്കുകളുടെയും ക്ലാസ്മുറികള്‍ വിട്ട് മരുന്നുകളുടെയും സൂചികുത്തിന്റെയും കണക്കുകള്‍ മാത്രമുള്ള ഫിനോയില്‍ മണക്കുന്ന ആശുപത്രി മുറികളിലായി ജീവിതം. രോഗത്തെക്കാള്‍ കഠിനമായിരുന്നു പഠനം മുടങ്ങിയതിന്റെ വേദന. അല്‍പം ആശ്വാസമായപ്പോള്‍ അവന്‍ വീണ്ടും പോളിയിലേക്ക് വണ്ടി കയറി. ദുരിതങ്ങളും അവനു പിന്നാലെ... കാല്‍ നിലത്തുകുത്താന്‍ പറ്റാതായി. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ചികില്സകളും മരുന്നുകളും തുടര്ന്നില്ലെങ്കില്‍ കാലുമുറിച്ചുമാറ്റേണ്ടി വരുമെന്ന് പറഞ്ഞു ഡോക്ടര്‍മാര്‍. തുടര്ചികില്സകള്‍ നടത്താല്‍ ത്രാണിയില്ലായിരുന്നു വൈക്കോല്‍ കച്ചവടക്കാരന്‍ കമാലണ്ണന്റെ മകന്. ഉള്ളതെല്ലാം പെറുക്കിക്കൊടുത്ത് അവിടെ നിന്ന് പേരു വെട്ടിച്ച് പോന്നു. പാലക്കാട് പോളിയില്‍ ചേര്ന്ന് പഠനം പുനരാരംഭിക്കാന്‍ ശ്രമിച്ചു. അവനേക്കാളേറെ വാശിയായിരുന്നു അസുഖത്തിന്. തല്ക്കാലം വേദന ജയിച്ചു. പക്ഷെ, ജീവിതം അസുഖക്കിടക്കയില്‍ ചുരുണ്ടുകൂടാനും ശപിച്ചുതീര്ക്കാനുമുള്ളതല്ലെന്ന് നിര്ബന്ധമുണ്ടായിരുന്നു റഫീഖിന്. ഊന്നുവടിയുടെ സഹായത്തോടെ വീട്ടിലേക്ക് വന്നപ്പോഴാണ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയ അയല്പക്കത്തെ കുഞ്ഞനിയന്മാരെപ്പറ്റി ഓര്ത്തത്. അവരെ ഒപ്പം കൂട്ടി. മരുന്നുമേശയുടെ ഓരത്തിരുത്തി അവര്ക്ക് പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു കൊടുത്തു. ഓണപ്പരീക്ഷക്ക് വട്ടപ്യൂജ്യം വാങ്ങി മണ്ടന്‍ വിളി കേട്ടു വന്ന പലരും ക്രിസ്തുമസ് പരീക്ഷയില്‍ മിടുക്കന്മാരും മിടുക്കികളുമായി, കൊല്ലപ്പരീക്ഷക്ക് കേമന്മാരായി. പഠിക്കാന്‍ ശേഷിയില്ലാതെ വര്ക്ഷാപ്പ് പണിക്കുപോകാന്‍ തുടങ്ങിയ പയ്യനായിരുന്നു റഫീഖിന്റെ ആദ്യ സ്റ്റുഡന്റ്. അവനിപ്പോള്‍ ബിരുദദാരി!റഫീഖ് പഠിപ്പിച്ചു വിട്ടവരില്‍ നാലുപേര്‍ ഇപ്പോള്‍ പഠിക്കുന്നത് വേദനകൊണ്ട് അവനെ വഴിമുടക്കിയ പാലക്കാട് പോളി ടെക്നിക്കില്‍. സേവനം റഫീഖിന് വേദനാസംഹാരിയായി. മരുന്നിന് വന്‍ത്തുക ചിലവുണ്ടായിരുന്നു, അതിനിടെ വീണ്ടുമൊരു ഓപ്പറേഷനും വേണ്ടി വന്നു. അതോടെ കാര്യങ്ങള്‍ തീരെ വഷളായി. കാലുകളുടെ അവശേഷിച്ച സ്വാധീനശേഷിയും ഇല്ലാതായി. ദൈവത്തിനു നന്ദി, അവന്റെ മനസ് ഉറപ്പിച്ചു നിര്ത്തിയതിന്. ദുരിതവഴിയില്‍ വീണുപോയ അവനെ പിടിച്ചെഴുന്നേല്പ്പിക്കാന്‍ പല നല്ല ശമരിയാക്കാരും വന്നു. പഠിക്കാന്‍ വന്ന കുട്ടികളില്‍ ചിലര്‍ കുഞ്ഞുകൈയില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു ചെറിയ ചില നോട്ടുകള്‍. തോല്ക്കാതെ മുന്നേറുന്ന അവന്റെ മനസിനെപ്പറ്റി മനോരമയിലും മാധ്യമത്തിലും വാര്ത്തകള്‍ വന്നു. മാഷിന്റെ ക്ലാസിലേക്ക് വരുന്ന കുട്ടികളെ ഉള്ക്കൊള്ളാന്‍ വീട്ടുചായ്പ്പിലെ ഒറ്റമുറി പോരാത്ത അവസ്ഥയായി. പ്രവൃത്തി സമയത്തിനു മുന്പും ശേഷവും സ്കൂളിലിരുത്തി ക്ലാസെടുത്തോളാന്‍ അനുമതി കൊടുത്തു വീടിനടുത്തുള്ള ആനക്കുഴിക്കാട് CHMKSM സ്കൂളധികൃതര്‍. റഫീഖിന് സന്തോഷമായി. ഒരു പക്ഷെ, തളര്ന്നു പോയ കാലുകള്ക്കുള്ള സ്വാധീനശേഷി തിരിച്ചുകിട്ടിയാല്‍ പോലും അവന്‍ അത്ര മാത്രം സന്തോഷിക്കില്ലായിരുന്നു. കൂട്ടികള്ക്കൊപ്പം കളിയും ചിരിയുമായി കുറെ നാളുകള്‍, ഒരു പാട് സന്തോഷിക്കല്ലേ എന്നോര്മ്മളപ്പെടുത്തിക്കൊണ്ട് ഇടക്കിടെ കുത്തിനോവിക്കുന്ന വേദന. അതിനിടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരെ പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാന്‍ അവനായി. റഫീഖ് ആത്മവിദ്യാലയം എന്നും കുട്ടികള്‍ ബെസ്റ്റ് കോച്ചിംഗ് സെന്റര്‍ എന്നും വിളിക്കുന്ന അവരുടെ പള്ളിക്കൂടത്തില്‍ ഇപ്പോള്‍ 200ലേറെ കുട്ടികള്‍. പഠിക്കാനും പാടാനും പ്രസംഗിക്കാനും സര്‍വോപരി നല്ല മനുഷ്യരായി വളരാനും റഫീഖ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു. ഊന്നുവടിമേല്‍ നടക്കുന്ന റഫീഖ് ആ നാട്ടുകാരെ കൈപിടിച്ച് നടത്തി.... നന്മയിലേക്ക് വിജയത്തിലേക്ക്..... നാട്ടിലെ കുട്ടികള്ക്കും മുതിര്ന്നവര്ക്കും പ്രയോജനപ്പെടുന്ന നല്ലൊരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റഫീഖ് പക്ഷെ, വേദന പിന്നെയും വാശിയിലാണ്. വീട്ടിലവശേഷിച്ച പണം മുഴുവന്‍ മരുന്നിനു ചിലവിട്ടുകഴിഞ്ഞു.

കടുത്ത വേദനയുമായി രോഗക്കിടക്കയില്‍ പിടയുകയാണ് നണ്ടന്കിഴായയുടെ ഈ വിളക്ക്.കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ ഡോക്ടര്മാര്‍ ഇപ്പോയൊരു ശസ്ത്രക്രിയ നിര്ദേശിച്ചിട്ടുണ്ട്. ചെലവ് മൂന്നര ലക്ഷം രൂപ. ഈ അവസരത്തില്‍ റഫീഖിനെ സഹായിക്കുകസഹായിക്കുഎന്നത് നാം നേരത്തേ പറഞ്ഞതുപോലെ ഒരു നാടിന് വിളക്കുകൊളുത്തി നല്കലാണ്. ഈ നിര്ണായക ഘട്ടത്തില്‍ റഫീഖിന് താങ്ങുവടിയാവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kudivellam@gmail.com എന്ന വിലാസത്തില്‍ എഴുതുക. റഫീഖുമായി നേരില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 9349858225 എന്ന നമ്പറില്‍ വിളിക്കുക. rafeek.bcc@gmail.com എന്നാണ് ഇ മെയില്‍ വിലാസം.ഇങ്ങിനെ ഒരു ബ്ലോഗ് പോസ്റ്റ് വരുമെന്ന് റഫീഖ് ഒരിക്കലും കരുതിക്കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ അഭിമാനിയായ അവന്‍ സമ്മതിക്കുമോ എന്നും ഉറപ്പില്ല. പക്ഷെ, അവന് വേദനിക്കുമ്പോള്‍ പുളയേണ്ടത് നമ്മുടെ അഭിമാനമാണ്. റഫീഖ് അസുഖക്കിടക്ക വിട്ടെഴുന്നേല്ക്കണമെന്ന് നമുക്ക് വാശിപിടിക്കണം, അതിന് നമ്മളാലാവുന്നതെല്ലാം ചെയ്യണം. നണ്ടന്കികഴായക്കുമാത്രമല്ല ഈ നാടിനു മുഴുവന്‍ പ്രചോദനമായി അവന്‍ എന്നും തെളിഞ്ഞു കത്തണം. അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍:
Rafeek NK
Account Number: 30968084386
SBI Muthalamada Branch
Branch Code: 11928



വ്യക്തിപരമായി അദ്ദേഹത്തെ എനിക്കറിയില്ല. പക്ഷേ, ഇങ്ങനെ ഒരു റിപ്പോര്ട്ട് ശ്രദ്ധയില്പ്പെട്ടപ്പോള്‍ ഇവിടെ ചേര്ത്തു എന്നു മാത്രം. ഇതുവഴിയും അദ്ദേഹത്തിന് ഉപകാരപ്പെട്ടെങ്കിലോ!

സ്നേഹിച്ച് മതിവരാത്ത കൂട്ട്

Friday, November 12, 2010

ഇക്കഴിഞ്ഞ 2010 മെയ്‌ 20ന് ഈ ലോകത്തോട് വിടപറഞ്ഞ എന്‍റെ മുനീറുസ്താദ്‌, അവരെ കുറിച്ച് സഹോദരന്‍ പി.പി. അബ്ദുല്ലത്തീഫ്‌ ‘കുടംബമാധ്യമ’വുമായി പങ്കുവെച്ച അനുസ്മരണക്കുറിപ്പ്‌, നമുക്ക് വീണ്ടും വീണ്ടും വായിക്കാന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചുവെക്കുന്നു. മുനീറുസ്താദ്‌ എന്ന് ഞാന്‍ വിളിക്കുന്ന പി.പി. അബ്ദുല്‍മുനീറിന് അവന്‍റെ വിജ്ഞാന വഴിയില്‍ എനിക്കും ഒരു കൈ സഹായം നല്‍കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നതോടൊപ്പം അവനില്‍ നിന്ന് എനിക്ക് ലഭിച്ച ആവേശം വിനയപൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യുന്നു. അവന്‍റെ ജീവിതം പകര്‍ന്നു തന്ന സന്ദേശം ഉള്‍കൊള്ളാന്‍ ഈ അനുസ്മരണക്കുറിപ്പ് ഉപകരിക്കുമെന്ന് ന്യായമായും കരുതുന്നു.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

സമയം കൃത്യമല്ലെങ്കിലും ഏകദേശം ഒന്‍പതുമണി. ഞാനിപ്പോള്‍ സീറ്റ്‌ നമ്പര്‍ ഏഴ്. നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസ്സിന്റെ എട്ടാമത്തെ കംപാര്ട്ടുമെന്റില്‍. എന്തിനെന്നറിയില്ല ഇടക്കിടെ കണ്ണുകള്‍ പിന്നിലെ തടിച്ച ഇരുമ്പുവാതിലിലേക്ക് കോങ്കണ്ണെറിയുന്നു. തല തിരിഞ്ഞു നോക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും അത് എന്നെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു.

നിനക്കോര്‍മയുണ്ടോ എന്നറിയില്ല, മെയ്‌ 19നു കാലത്ത് അവന്‍ മുറിയില്‍ വന്നു. പതിവുപോലെ മുഖത്തല്ല പല്ലില്‍ പുഞ്ചിരിയുമായ്. സ്വപ്നങ്ങളെ തോളിലേറ്റിയ നീണ്ടുമെലിഞ്ഞ ‘വലിയ ചെറുപ്പക്കാരന്‍’. തനിക്കുവേണ്ടി ജീവിക്കു

ന്നതിലല്ല മറ്റുള്ളവര്‍ക്കുവേണ്ടി താന്‍ ജീവിക്കുന്നതിലാണ് ‘ത്രില്ല്’ എന്നുതെളിയിച്ചു കാണിച്ചുതന്ന ഓമശ്ശേരിക്കാരന്‍ പി.പി.അബ്ദുല്മുനീര്‍. വിടപറയും മുന്‍പേ അറിഞ്ഞവരെയൊക്കെ പരിചയപ്പെടാന്‍ അവന്‍ കാണിച്ച ആവേശം, പരിചയപ്പെട്ടവരോട് ഇടപഴകാന്‍ കാണിച്ച ആഹ്ലാദം. നൂറ്റാണ്ടുകളുടെ കര്‍മ്മങ്ങള്‍ ഒരായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാന്‍ കൊതിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത്. ജാമിയ മില്ലിയ്യക്കടുത്ത ജൂലൈനയിലെ കൊച്ചുമുറിയില്‍ നിന്നും ഓരോ വാരാന്ത്യത്തിലും അവന്‍ വരും, തോഷിബയെന്ന കമ്പനിപ്പേര് വിളിപ്പേരാക്കി മാറ്റിയ ലാപ്ടോപ്‌ തോളിലെന്തി. എന്നും സ്വപ്നങ്ങളായിരുന്നു അവന്‍റെ കൂട്ടാളികള്‍. ആത്മാഭിലാശങ്ങളെ താലോലിച്ചുനടന്നവന്‍. കേവലം ദിവാസ്വപ്നങ്ങളായിരുന്നില്ല, അവ പുലര്‍ന്നുകാണാന്‍ ആത്മാര്‍ഥമായി പണിയെടുക്കുന്ന സ്വപ്നവീഥിയിലെ ഏകാന്ത പഥികന്‍.

ശാന്തപുരം കോളേജില്‍ ആദ്യമായി പരിയപ്പെടുമ്പോള്‍ ഒരു മികച്ച കാര്‍ടൂണിസ്റ്റും ചിത്രകാരനുമായിരുന്നു. വിരല്‍ത്തുമ്പുകൊണ്ട് വരയും കുറിയുമിട്ട് ആശയലോകങ്ങള്‍ തീര്‍ത്ത് നിറക്കൂട്ടുകള്‍ കൊണ്ട് ചിത്രം രചിച്ചു സ്വര്‍ഗത്തിലേക്കു പറന്നുപോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍.

അവസാനമായി ഞാനവനോട് ചോദിച്ചത് എങ്ങോട്ടാടോ പോകനിത്ര തിരക്ക്? ‘പോകുന്നതിനു മുന്‍പ് ഒന്ന് രണ്ടു പേരെ കാണാനുണ്ട്. ഇന്നതു ചെയ്തില്ലെങ്കില്‍ പിന്നെ നടക്കില്ല’. പോകുന്നതിനു രണ്ടു ദിവസം മുമ്പ് പല സുഹൃത്തുക്കളെയും ഫോണ്‍വിളിച്ചു പറഞ്ഞുവത്രേ, ‘ഞാന്‍ പോവ്വാ, എന്‍റെ ടികറ്റ്‌ കണ്ഫെര്‍മ് ആവാന്‍ പ്രാര്‍ഥിക്കണേ....’ മരണം മുന്നില്‍ കണ്ടവനെപ്പോലായിരുന്നു അവസാന നാളുകളിലെ മുനീറിന്റെ ചില വാക്കുകളും പ്രവര്‍ത്തികളും. വീട്ടുവാനുള്ള കടവും ഒരു സുഹൃത്തിന്റെ ഡ്രസ്സും തിരികെയേല്പ്പിച്ച് വിശുദ്ധിയോടെ വിടപറയാന്‍ ഒരുങ്ങിയവന്‍.

യാത്രകള്‍ മുനീറിന് ഹരമായിരുന്നു. കേവലം യാത്രകളല്ല, അഡ്വഞ്ചര്‍ ട്രക്കിങ്ങ്. ഒഴിവു ദിവസങ്ങളില്‍ സഹാപാഠികളോടൊപ്പം അവരുടെ വീടുകള്‍ സന്ദര്‍ശിക്കുക അവന്‍റെ പതിവായിരുന്നു. ഇന്ത്യയിലെ വ്യതസ്ത ഭാഗങ്ങളില്‍ വ്യതസ്ത വിശ്വാസങ്ങളും ആചാരങ്ങളും കുടുംബ ചുറ്റുപാടുകളുമായി അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് പഠിക്കാന്‍. ആകാംക്ഷ മുനീറിന്റെ കൂടെപ്പിറപ്പായിരുന്നു. എന്തിന്റെയും പുറംമോടിക്കപ്പുറം യഥാര്‍ത്ഥ്യം ചികഞ്ഞു കണ്ടെത്താനുള്ള അത്യാര്‍ത്തി. അറിവിനോടുള്ള മതിവരാത്ത കമ്പം. ഈ ആകാംക്ഷ മനസ്സുതന്നെയായിരിക്കും അവനെ ഞങ്ങളില്‍ നിന്നും പറിച്ചെടുത്തത് എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. മഗ്രിബ്, ഇശാ നമസ്കാരം കഴിഞ്ഞു. എന്തിനെന്നറിയില്ല ട്രെയിനിന്‍റെ ഇരുമ്പുവാതിലിനടുത്തേക്ക് പോയി. പിന്നെടെപ്പോഴോ ആരോടും ഒന്നും പറയാതെ അവന്‍ പോയി. മരണം ക്ഷണിക്കാതെ വരുന്ന അഥിതിയാണെന്ന് ജീവിതത്തില്‍ ഞാന്‍ ആദ്യമായി അറിഞ്ഞ രാത്രി.

സുഹൃത്തുക്കളുടെ പരിഹാസങ്ങളെ ചിരിയിലൊതുക്കുന്നവനായിരുന്നു മുനീര്‍. അവസാന നാളുകളില്‍ കുറച്ചധികമായി കളിതമാശകളില്‍ ഞങ്ങള്‍ വല്ലാതെ കുതിരകയറിയപ്പോയും എല്ലാവര്‍ക്കും കാണിച്ചുതരാമെന്ന പതിവ് മറുപടി പക്ഷെ, ഇങ്ങനെയൊരു പകരം വീട്ടലിലൊതുങ്ങുമെന്ന് ആരും നിനച്ചില്ല.

അക്ഷരങ്ങളില്‍ മാത്രമൊതുങ്ങുന്ന ആശയങ്ങളോട് അത്രതന്നെ താല്‍പര്യം കാണിച്ചിരുന്നില്ല മുനീര്‍. ഏതു വിഷയത്തിലും തന്‍റേതായ അഭിപ്രായങ്ങളും ന്യായമായ സംശയങ്ങളുമുണ്ടായിരുന്നു. അഭിപ്രായങ്ങള്‍ക്കെല്ലാം പലപ്പോഴും ഒരു ഓലമേഞ്ഞ ചേരിച്ചുവയുണ്ടായിരുന്നു. മുനീറിന്റെ മനസ്സും ശരീരവും എന്നും പാവങ്ങള്‍ക്കൊപ്പമായിരുന്നു. അടിസ്ഥാന വര്‍ഗങ്ങള്‍ എന്നവരെ സമഭാവനയോടെ വിളിക്കും. ജാമിയ മില്ലിയയിലെ ഫാക്കല്‍റ്റി ഓഫ് കെ.ആര്‍.നാരായണന്‍ മൈനോറിറ്റി സ്റ്റഡീസില്‍ അവസാനമായി പ.ജി ചെയ്തു കൊണ്ടിരുന്നതും പിന്നാക്ക വിഭാഗ ക്ഷേമവികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ. ഒരു തമാശയായി പോലും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും ഇകഴ്ത്തികാണിക്കുന്നത് അവന്‍ സഹിക്കുമായിരുന്നില്ല. പോടിത്തെറിക്കുന്ന വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ അവന്‍ അവര്‍ക്കായി വാദിക്കുമായിരുന്നു. അവരെന്താ മനുഷ്യരല്ലേ?

പത്രപ്രവര്‍ത്തനമായിരുന്നു ഇഷ്ട വിഷയം. അതും ജീവിതത്തിന്‍റെ പുറം പോക്കിലേക്ക് സമൂഹം ഒതുക്കിയിരുത്തിയ, നീതി നിഷേധിക്കപ്പെടുന്ന ജനതയെക്കുറിച്ച് സംസാരിക്കുന്ന ഒരു പത്രപ്രവര്‍ത്തനം. സ്കൂള്‍ വിദ്യാഭാസം കഴിഞ്ഞു ശാന്തപുരം കോളേജില്‍ ചേര്‍ന്ന ആദ്യവര്ഷം തന്നെ കോളേജ്‌ മാഗസിന്റെ അണിയറ ശില്പികളില്‍ മുഖ്യസാന്നിധ്യമായി. ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നല്ലേ...’ എന്ന് തുടങ്ങുന്ന ലേഖനം തയ്യാറാക്കാന്‍ ആദിവാസികളുടെ ജീവിതം നേരിട്ട് കണ്ടു പഠിച്ചു. പിന്നീട് ചിന്തകള്‍ അവരുടെ പിന്നാലെയായി. അങ്ങനെ പത്രപ്രവര്‍ത്തനവും ഇന്ത്യയിലെ അടിസ്ഥാന വര്‍ഗത്തെകുറിച്ചുള്ള പഠനവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോവാമെന്ന സംഘര്‍ഷം പരിഹരിച്ചത് ജാമിയ മില്ലിയ്യ വഴിയും.

അവന്‍റെ ജീവിതം ഒരു സംഗീതമായിരുന്നു. അനുഭവിച്ചവര്‍ക്ക് എന്നും മധുരിക്കുന്ന ഓര്‍മ്മകള്‍ അവന്‍ വിട്ടേച്ചുപോയി. ആരെയും വാക്കുകൊണ്ടോ പ്രവര്ത്തികൊണ്ടോ മുഷിപ്പിച്ചില്ല. തന്‍റെ സൗകര്യങ്ങള്‍ മറ്റുള്ളര്‍വര്‍ക്കായി മനസ്സറിഞ്ഞു നല്‍കി. പുസ്തകങ്ങളെ പോലെ ഗസലുകളെയും സ്നേഹിച്ചു. പെട്ടിയിലെപ്പോഴും ഓടക്കുഴല്‍ കരുതി. ഇഷ്ടപെട്ടവര്‍ക്കാഴി അതു വായിച്ചുകൊടുത്തു.

ചേന്ദമംഗല്ലൂരുകാര്‍ക്ക് തങ്ങളുടെ കുട്ടികളുടെ മാഷായിരുന്നു. സര്‍ഗവേദിയില്‍ സ്റ്റേജിലും അണിയറയിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം. നാടന്‍ കലകളിലൂടെ നാട്ടുകാരുടെ ഭാഷയില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ അവന്‍ സംസാരിച്ചു. പുറംലോകം ചിത്രകാരനും പത്രപ്രവര്‍ത്തകനും കലാകാരനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി മനസ്സിലാക്കിയ മുനീറിനെ കുറിച്ച് സ്വന്തം ഗ്രാമത്തില്‍ മറ്റൊരു ചിത്രമാണ്. കൈലിയുടുത്ത കുപ്പയമിടാത്ത നാടന്‍ കര്‍ഷകന്‍. നാട്ടുകാര്‍ അവനെ കാണുന്നത് പാടത്തും പറമ്പിലും മരത്തിലും തെങ്ങിലുമാണ്.

കേവലം സര്ട്ടിഫിക്കറ്റുകള്‍ കരഗതമാക്കുക എന്നതിലപ്പുറം അവകാശസമരങ്ങളിലെ ധീരപോരാളിയാവണം വിദ്യാര്‍ഥി എന്നതായിരുന്നു മുനീറിന്റെ സന്ദേശം. ആ മാതൃകാപാഠം വരും തലമുറക്ക് പാഠമാക്കുകയായിരിക്കും ആ ചുറുചുറുക്കിന്റെ നിയോഗലക്‌ഷ്യം. ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്സിറ്റിയില്‍ എം.ഫില്‍. ചെയ്യുക എന്നതായിരിന്നു സ്വപ്നങ്ങളില്‍ മുഖ്യം. വിധിക്ക് പക്ഷേ സ്വപ്നങ്ങളുടെ വിലയറിയില്ലല്ലോ. എല്ലാ സ്വപ്നങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ചില്ല. ചിലതൊക്കെ അങ്ങനെയും കിടക്കട്ടെ എന്ന് വിചാരിച്ചിരിക്കാം. പരിചയപ്പെട്ടവര്‍ക്കെല്ലാം അവനെക്കുറിച്ച് മികച്ചുനില്‍ക്കുന്ന എന്തെങ്കിലുമൊന്നു പറയാതിരിക്കാനാവില്ല.

അതി തീവ്രമായ ദൈവഭക്തിയായിരുന്നു മുനീറിനെ ഞങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കിയത്. യാത്രകളില്‍ പോലും ഖുര്‍ആന്‍ ഓതുന്ന പ്രകൃതം. ട്രെയിന്‍ യാത്രകളില്‍ നോമ്പെടുക്കാന്‍ കാണിക്കുന്ന ആവേശവും ആ മനസ്സും സമ്മതിക്കേണ്ടിയിരിക്കുന്നു. ദല്‍ഹിയില്‍ മുറിയില്‍ തറാവീഹ് നമസ്കാരം സംഘടിപ്പിക്കുവാനും അതിനു നേതൃത്വം നല്‍കുവാനും കാണിച്ച വല്ലാത്തൊരു ഈമാനിക സ്പിരിറ്റ്‌. അവസാനമായി സുഹൃത്തുക്കളോടൊത്ത് നടത്തിയ

കാശ്മീര്‍ യാത്രാനുഭവങ്ങളിലും മികച്ചുനില്‍ക്കുന്നത് പ്രാര്‍ത്ഥനയിലെ ഈ കണിശത തന്നെ. പറഞ്ഞൊതുക്കാനാവാത്ത ദൈവവിശ്വാസം. യുവത്വത്തിലേക്ക് കാലെടുത്തുവെച്ചപ്പോയേക്കും തിരിച്ചുപോകേണ്ടിവന്നെങ്കിലും തന്‍റെ മനുഷ്യ ജന്മം അവന്‍ സഫലമാക്കി. അദ്ധ്യാപകന്‍, സഹോദരന്‍, മകന്‍, കൂട്ടുകാരന്‍ തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലും മറ്റുള്ളവര്‍ക്കവന്‍ മാതൃകയായി.

മുഴുമിക്കാത്ത പഴങ്കഥപോലെ പാതിവഴിയില്‍വെച്ച് സ്വപ്നലോകത്തേക്ക് പറന്നകന്ന, വിശേഷണങ്ങള്‍ക്കതീതനായ പ്രിയ സുഹൃത്ത് ‘മുനി’യുടെ ജീവിതം പോലെത്തന്നെ അപൂര്‍ണമായൊരു ചിത്രം ഇവിടെ കോറിയിടുന്നു. മുനിയെപ്പറ്റി ഇനിയും അറിയാനൊരുപാട് ബാക്കിയുണ്ട്. 23 വര്‍ഷത്തെ ജീവിതംകൊണ്ട് താന്‍ പകര്‍ന്നു കൊടുത്ത സന്ദേശം ഈ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനാകുമെന്നു വിശ്വാസമില്ല. എങ്കിലും അറിയുന്നതെല്ലാം എഴുതിവെച്ചില്ലെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ നിഷ്കളങ്കനായ ആ സ്വര്‍ഗീയവാസിയുടെ ആത്മാവിആത്മാവിനോടു കാണിക്കുന്ന അനീതിയാവാം ഒരു പക്ഷേ അത്.

മെയ്‌ 20ന്‍റെ കത്തുന്ന വേനലില്‍ പകലൊടുങ്ങിയ സമയത്ത് വിധി ഇരച്ചു കയറി വന്നു. പാതിരാവില്‍ കേട്ട ആ വാര്‍ത്ത സത്യമാവാതിരിക്കട്ടെ എന്നെല്ലാവരും ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍നിന്ന് തെന്നിവീണ് മരണപ്പെട്ടു എന്നാ നോവര്‍ന്ന വാര്‍ത്ത....

പലരോടായി ഫോണില്‍ മണവിവരം പറയുമ്പോയും സ്വമനസ്സ് വിശ്വസിക്കാത്തപോലെ. പോസ്റ്റുമോര്‍ട്ടവും ഖബറടക്കവും കഴിഞ്ഞു ബന്ധുക്കളും, സുഹൃത്തുക്കളും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞിട്ടും മനസ്സു വിസമ്മതിക്കുന്നു. ഇല്ല അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.


നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് എന്തു തോന്നുന്നു?

LOOKOUT NOTICE

Thursday, November 11, 2010

LOOKOUT NOTICE

Two Buses Gone Off Track

Names of the Buses are 1. Parambadan (Old Name : T A K Transport);

2. Pallikkal (Old Name : Fayis Mon)


Permitted Route at the time when gone off track was

Nayarkuzhi – Chittaripilakkal – Koolimadu – Mavoor – Calicut

Gone off track by conveying passengers that they are going to workshop for maintenance

Anyone Who Find Them Kindly Inform

9656387884

============================================================

ഈ വിനീതന്റെ നാട്ടിലൂടെ ആകെ എട്ടു ബസുകളാണ് ഓടികൊണ്ടിരുന്നത്. അതില്‍ രണ്ടെണ്ണത്തിനെ കാണ്മാനില്ല. അടുത്ത മൂന്നെണ്ണത്തിനു ദിനേന ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഈ നാട്ടിലൂടെ ഓടാന്‍ അവകാശമുള്ളൂ. ശേഷമുള്ള മൂന്ന് ബസ്സുകളാണ് നാട്ടുകാരുടെ ആവശ്യാനുസരണം ഓടുന്ന ബസ്‌. കാണ്മാനില്ലാത്ത രണ്ട് ബസ്സുകളായിരുന്നു നാട്ടുകാര്‍ക്ക് കോഴിക്കോട് പട്ടണം കാണിച്ചു കൊടുകൊടുത്തിരുന്നത്. എനിക്കും ഒരുപാട് പട്ടണം കാണിച്ചു തന്നതായിരുന്നു. പക്ഷേ, എന്തു ചെയ്യാനാ ! ഇപ്പോള്‍ ആ രണ്ടു ബസ്സും ‘ആവി’ ആയ മട്ടാണ്.

ഒന്നുകൂടെ വ്യക്തമാക്കിയാല്‍, ബസ്സുകളുടെ സ്ഥിതി താഴെ പറയും പോലെയാണ്:

i. ദോസ്ത്‌ - ദിനേന രണ്ട് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – വളരെ കൃത്യനിഷ്ഠയുല്ലവന്‍

ii. മുരിങ്ങേക്കള് - ദിനേന രണ്ട് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – വളരെ കൃത്യനിഷ്ഠയുല്ലവന്‍

iii. അനുഗ്രഹ – ദിനേന പത്ത് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – കൃത്യനിഷ്ഠയുല്ലവന്‍

iv. കമ്മാന്‍ഡര്‍ - ദിനേന അഞ്ച് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – ചെറിയ തോതില്‍ അലമ്പന്‍

v. ഈസ്റ്റ്‌വെസ്റ്റ്‌ - ദിനേന നാല് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – വളരെ അലമ്പന്‍

vi. കൈരളി - ദിനേന ഒരു പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ്‌ സ്റ്റോപ്പ്‌ സന്ദര്‍ശിക്കും – പുതുമുഖമായതു കൊണ്ട് അഭിപ്രായം പറയാനായിട്ടില്ല

vii. പറമ്പാടന്‍ (പഴയ ടി.എ.കെ.) - ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

viii. പള്ളിക്കല്‍ (പഴയ ഫായിസ്‌ മോന്‍) - ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

കാണ്മാനില്ലാത്ത ഈ രണ്ടു ബസ്സുകളും സ്ഥലം വിട്ടത്‌ വര്‍ക്ക്‌ഷോപ്പിലേക്ക് റിപയറിങ്ങിനു പോവുകയാണ് എന്ന് പറഞ്ഞാണ്. ആദ്യം പറമ്പാഡന്‍ പറ്റിച്ചു; പിന്നെ പള്ളിക്കലും അങ്ങനെ തന്നെ പറ്റിച്ചു! വിശ്വാസം, അതല്ലേ എല്ലാം !!! നിങ്ങള്‍ക്കറിയോ, എത്ര പേരാണ് ഈ ബസ്സുകള്‍ ഓടാത്തതിന്റെ പേരില്‍ ദുരിതമാനുഭവിക്കുനത്. ഇവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും പിന്നെ ഞാനും ഈ ദുരിതബാധിതരില്‍ ഉള്‍പ്പെടും. സ്കൂളിലേക്ക് പോകാന്‍ ബസ്സില്ല; ഓഫീസിലേക്ക് പോകാന്‍ ബസ്സില്ല; മെഡിക്കല്‍കോളേജിലേക്ക് പോകാന്‍ ബസ്സില്ല; ഇതര ആശുപത്രികളിലേക്ക് പോകാന്‍ ബസ്സില്ല.....

നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനും ആര്‍.ടി.ഒക്കും മറ്റും പരാതികള്‍ കൊടുത്തിരുന്നു. ഒരു കെ.എസ്.ആര്‍.ടി.സി ബസ്‌ എങ്കിലും അനുവദിക്കണം എന്നാവശ്യപെട്ടു കൊണ്ട് ഉദയ സ്വയം സഹായ സംഘം കെ.എസ്.ആര്‍.ടി.സിക്കും ഒരു അപേക്ഷ കൊടുത്തിരുന്നു എന്നാണ് കേട്ടത്. ഇതൊക്കെ കൊടുത്തിട്ടുണ്ട്‌ എന്ന് പറഞ്ഞു പത്ര മാധ്യമങ്ങളിലും ഒരു വാര്‍ത്ത കൊടുത്തിരുന്നു. പക്ഷേ, അധികാരികള്‍ അധികാരത്തിന്റെ ധിക്കാരവും അനാസ്ഥയും തലയിലേറ്റി നിവര്‍ന്നു നടക്കുന്നു. എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അതേസമയം, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍റെ വാര്‍ഡില്‍ നിന്നും മത്സരിച്ച മുഴുവന്‍ സ്ഥാനര്തികളും ബസ്‌ സര്‍വീസ് പുനസ്ഥാപിക്കുമെന്ന് ഒരു മുഖാമുഖം പരപാടിയില്‍ വാഗ്ദത്തം നല്‍കിയിരുന്നു. അതുകൊണ്ടു, ഇപ്പോള്‍ വാര്‍ഡ്‌ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപെട്ട പുതിയാടത്ത് സജീവന്‍ ആ വാഗ്ദാനം ലംഘിക്കില്ല എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

ഇനി എന്നെ വായിക്കുന്ന ആര്‍ക്കെങ്കിലും ഇതുവഴി ബസ്‌ സര്‍വീസ് നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ആരും തടയില്ല എന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. കൂടാതെ, ഒരു സ്ഥിര യാത്രക്കരനായി ഞാന്‍ നിങ്ങളുടെ ബസ്സില്‍ മാക്സിമമം ടിക്കെട്ടുമെടുത്തു രാവിലെയും വൈകുന്നേരവും ഉണ്ടാവുമെന്നും ഇതിനാല്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.


എന്തയിം, നിങ്ങള്‍ക്ക്‌ എന്തങ്കിലും ചെയ്യാന്‍ പറ്റുഓ, പറ്റുഓ?

അനുഭവങ്ങള്‍ of ലോറന്‍ ബൂത്ത്‌

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത്‌ ഇസ്‌ലാം ആശ്ലേഷിച്ച വിവരം നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്‌ ഡബ്ല്യു ബുഷിന്‍റെ ഫാഷിസ്റ്റ്‌ നയങ്ങളെയും നടപടികളയും ബ്രിട്ടീഷ്‌ ജനതയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ പിന്തുണച്ച ടോണി ബ്ലയറിനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ ആദര്‍ശ മാറ്റം. അവരുടെ അനുഭവങ്ങളും ആവേശങ്ങളും സന്തോഷങ്ങളും അവരുടെ തന്നെ വാക്കുകളിലൂടെ നമുക്ക് വായിക്കാം.

2005 ജനുവരിയില്‍ 'മെയില്‍ ഓണ്‍ സണ്ടേക്കു' വേണ്ടി ഫലസ്തീന്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വെസ്റ്റ്‌ ബാങ്കില്‍ തനിച്ച് എത്തിയതായിരുന്നു. അതിനു മുന്‍പ്‌ അറബികളുമായോ മുസ്ലിമ്കളുമായോ അടുത്തിടപഴകിയ അനുഭവമില്ലാത്തതിനാല്‍ അവരെകുറിച് പടിഞ്ഞാറില്‍ പ്രചരിച്ച അബദ്ധധാരണകളായിരുന്നു മനസ്സ് നിറയെ. ഭീകരവാദികള്‍, മതഭ്രാന്തന്മാര്‍, ചാവേര്‍ ബോംബര്മാര്‍, ജിഹാദിസ്ടുകള്‍ തുടങ്ങി പടിഞ്ഞാരന്‍ മീഡിയ നിര്‍ബാധം എടുത്തുപയോഗിക്കുന്ന ടെര്‍മിനോളജികളായിരുന്നു പരിചയം. ആദ്യ അനുഭവം തന്നെ എന്നെ ഇരുത്തിചിന്തിച്ചു. വെസ്റ്റ്ബാങ്കില്‍ ഞാന്‍ എത്തിയത് ഓവര്‍കോട്ടില്ലാതെ ആയിരുന്നു. കടുത്ത തണുപ്പില്‍ ഓവര്‍കോട്ട് എടുക്കാന്‍ മറന്നതായിരുന്നില്ല. ഇസ്രയേലി എയര്‍പോര്‍ട്ട് അധികൃതര്‍ എന്‍റെ സൂട്കെസ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. റാമല്ലയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഞാന്‍ തണുത്തു വിറക്കുകയായിരുന്നു. പൊടുന്നെനെയാണ് ഒരു വൃദ്ധ എന്‍റെ കൈ പിടിക്കുന്നത്. അറബിയില്‍ എന്തൊക്കൊയോ സംസാരിച്ചുകൊണ്ട് അവര്‍ എന്നെയും കൂട്ടി സമീപത്തെ വീട്ടിലേക്കാണ് പോയത്‌. പ്രായം ചെന്ന ഒരു ടെററിസ്റ്റ് തട്ടികൊണ്ടുപോവുകയാണോ എന്നായിരുന്നു എന്‍റെ ഭയം. ആശങ്കാകുലമായ നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ കാണുന്നത് അവര്‍ മകളുടെ അലമാരതുറന്നു ഒരു കോട്ടും തൊപ്പിയും സ്കാര്ഫും എടുത്തു എന്‍റെ നേരെ നീട്ടുന്നതാണ്. തുടര്‍ന്ന് അതേ തെരുവില്‍ തിരികെ കൊണ്ടുവിട്ടു. പിരിയും മുന്‍പ്‌ ഒരു മുത്തം നല്‍കാനും ആ വൃദ്ധ മറന്നില്ല. ഭാഷാ തടസ്സം കാരണം ഞങ്ങള്‍ തമ്മില്‍ ഒരക്ഷരം സംസാരിച്ചിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള വികലമായ ധാരണകളെ മാറ്റിമറിക്കാന്‍ ഈ ഒരു അനുഭവം മതിയായിരുന്നു. ഒരുവേള എന്‍റെ മുന്‍ഗാമി യിവോന്‍ റിഡ്ലി താലിബാനികളുടെ പിടിയില്‍ അകപെട്ടപ്പോഴുള്ള അനുഭവവും ഇതുപോലുള്ളതായിര്‍ന്നു.”

“അണിഞ്ഞൊരുങ്ങി മാറിടം പ്രദര്‍ശിപ്പിച്ചു നടക്കാന്‍ മറ്റു പാശ്ചാത്യ സ്ത്രീകളെ പോലെ താല്പര്യം കാണിച്ചിരുന്ന എനിക്ക് 2007-ല്‍ ലബനാനിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കൊപ്പം നാലുനാള്‍ കഴിഞ്ഞപ്പോള്‍ അതിലെ വ്യര്‍ഥത ബോധ്യമായി. എത്ര ലളിതവും മാന്യവുമായാണ് ആ സഹോദരികള്‍ ഹിജാബ് ആണിഞ്ഞിരിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. കേശാലങ്കാരത്തിന് മാത്രം നമ്മള്‍ മണിക്കൂറുകള്‍ ചെലവിടുന്നതിനെ കുറിച്ച് ഞാന്‍ ഒര്‍ക്കാതിരുന്നില്ല. എന്റെ ആദര്‍ശ മാറ്റം സുഹ്ര്‍ത്തുക്കള്‍ ആശങ്കയോടെയാണ് കണ്ടത്‌. ഇസ്ലാമിലേക്ക് പോയതോടെ നീ ഞങ്ങളെ ഒഴിവാക്കുമോ? തുടര്‍ന്നും ഞങ്ങള് നിന്‍റെ ചങ്ങാതികൂട്ടത്തില്‍ ഉള്‍പ്പെടുമോ? സായാഹ്നങ്ങളിലെ മദ്യപാനത്തിന് ഇനിയും വരില്ലേ? അവരുടെ ചോദ്യങ്ങള്‍ ഇതായിരുന്നു. ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കും എന്റെ മറുപടി അതെ എന്നാണ്. എന്നാല്‍ അവസാനത്തേതിനു വളരെ സന്തോഷത്തോടെ ഇല്ല എന്നും ......”

“മുസലീമാവുകയെന്നാല്‍ വലിയൊരു മാറ്റത്തിനു വിധേയലാകലാണ്. എന്നാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു തടയിടപ്പെട്ടന്നു എനിക്ക് തോന്നിയിട്ടില്ല. ഇത് അല്ലാഹുവുമായുള്ള കാരാറാണെന്നും കഴിയാവുന്നേടത്തോളം ഏറ്റവും നല്ല മനുഷ്യനും അതുവഴി ഏറ്റവും നല്ല മുസ്‌ലിമും ആവാന്‍ ശ്രമിക്കണമെന്നുമാണ് എനിക്ക് ലഭിച്ച ഉപദേശം. ഞാന്‍ ഇസ്‌ലാമിക നിയമങ്ങളെ മാനിക്കുന്നു. അത് എന്നെ സമ്മര്‍ദ്ദത്തിലാക്കിയതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇംഗ്ലീഷുകാരുടെ ജീവിതത്തിന്റെ ഭാഗമായ മദ്യം ഉപേക്ഷിക്കാന്‍ ഒട്ടും മടിയുണ്ടായിട്ടില്ല. അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടെണ്ടിവന്നതുമില്ല. ലഹരി പദാര്‍ഥങ്ങള്‍ക്ക് ജീവിതത്തില്‍ ഇനി സ്ഥാനമില്ല. പന്നിയിറച്ചി ഭക്ഷിക്കുമായിരുന്ന ഞാന്‍ അതും ഉപേക്ഷിച്ചു. പുകവലി ഹറാമാല്ലെങ്കിലും അതും വേണ്ടന്നുവെച്ചു. മൊത്തത്തില്‍ ജീവിതം അടിമുടി മാറിയിരിക്കുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നിട്ട് 45 ദിവസമായ ഇപ്പോള്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മദ്യം കഴിക്കാത്ത ഏറ്റവും ദീര്‍ഘമായ നാളുകളാണിത്.”

“ഞാന്‍ ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഇപ്പോള്‍ അറുപതാം പേജിലെത്തി. വീടിനു പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കുന്നു. ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ച ദിവസം മുതല്‍ മദ്യത്തോട്‌ വെറുപ്പ്‌ തുടങ്ങിയെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് വൈന്‍ അകത്താക്കിയിരുന്നയാളായിരുന്നു ഞാന്‍.”

“ഇസ്ലാമിലേക്ക് കടന്നുവെന്നതിനു ശേഷമുള്ള ജീവിത മാറ്റത്തെക്കുറിച്ചായിരുന്നുപലര്‍ക്കും അറിയേണ്ടിയിരുന്നത്. വളരെ വളരെ സന്തോഷം, ഏറെ ആഹ്ലാദം ഞാന്‍ അനുഭവിക്കുന്നു. പിരിമുറുക്കം കുറഞ്ഞതായും സമയം ഏറെ ലഭിച്ചതായും അനുഭവപ്പെടുന്നു. അതിനു ഇസ്‌ലാമുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്കറിയില്ല. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം യാഥാര്‍ത്ഥ്യം അതാണ്‌.”

കടപ്പാട് : പ്രബോധനം വാരിക


എന്നാല്‍, നിങ്ങള്‍ക്ക് എന്തു തോന്നുന്നു? നിങ്ങള്‍ക്ക് ഇവരില്‍ നിന്ന് എന്തങ്കിലും ആവേശം ലഭിച്ചോ?

Lend a Hand to Unais

Wednesday, November 10, 2010

Dear brothers and sisters,

The photos herewith are of a small boy, Unais, 22 years old now admitted at Calicut Medical College, Ward 2 in Hematology Division. He has faced with a big trial from Lord. He is suffering from a disease known as Aplastic anemia, where our bone marrow fails to produce RBC, WBC and platelets. As a result, he is suffering from severe anemia (low blood), severe bleeding tendancy due to low platelet.

He comes from a poor background; his father Muhammad is auto driver, who has three sons. The eldest son is a mentally retarded patient, this is his second son, goes for painting and who is a main bread earner for the family and who spends money for the education of his younger brother who is studying in 9th standard. They come from Malluvachantevedu House, PO Edacheri, Kozhikode.

He is the main hope for his poor parent. With his disease, he may die at any stage due to intracerebral bleed or severe infection. One option is bone marrow transplantation, which is not feasible. The only option now available is antithymocyte globulin. This drug might cost around 1.5 to 2 lakhs per a single course. To our experience with this drug, alhamdullilah, we are getting promising results with the same drugs. So those who are willing to spend for him, please do. Surely, Allah will make things easy for you. Ameen. If possible, can you please advance this too all whom you know.

May Allah forgive all our sins and accept all our good deeds and unite in His Jannat ul Firdaus with our family. Ameen

With prayers,

Dr. Mohamed Shaan Dr Benil Hafeeq K.P

Assistant Professor in Medicine Consultant Nephrologist

Calicut Medical College MIMS and IQRAA Hospital

Looks after Hematology Division Calicut

shaanmohamed@yahoo.com

============================================================

Given above is the request from a group of doctors at Medical College Calicut. A 22 year old boy named Unais admitted there requires a sum of over Rs. 3,00,000 for treatment of a rare and life-threatening disease. He belongs to a very poor family and is their main bread-winner. Kindly contribute financially according to your means and remember him in your duas.

Any contributions may be sent to:

ISM MEDICAL AID CENTRE

Account No : 4329000100515224

Punjab National Bank, Pallikandy, Calicut

Kindly send your name and address along with details of the payment to the following email id and they would send you a receipt for the amount : Noufal MK - noufalparis@gmail.com


Panchayat Election Results: Analysis and Truth

(an analysis made by someone, which is posted in a network discussion website on november 8, 2010 by Mr. John Civillo, Mumbai, a Free Lancer)

I had received many e-mails seeking my comments on election results. I had gone through many analysis’ done both by “Winners” and “Losers”. I genuinely felt most of them as judgmental rather than analytical. The “analysis” and "evaluations" don't dive into the depth of the issue discussed therein. The writers seem to have reached into the comfort zone where they wanted to reach...I do observe a psychological streak of tailoring the apparent results to fit the set whims without doing any data analysis. It looks like a sheer wishful thinking masquerading in the attire of analysis” and “evaluation”.

First of all, I am not sure if we can extract any political judgment out of this Panchayat Election results even though it needs to be analyzed statistically using all the tools to reach into the proper conclusion. All the variable elements have to be taken into consideration. You can see both categorical and continuous causes here. The results in a democratic election like that of conducted in India, Britain and US sometimes will have a deceptive face. The increase in seats that a party has got will apparently mislead us to misunderstand as growing support while actual votes got for the party may be very much less than previous. (Eg., When ML got 19 seats in legislative assembly seats, the party and the followers mistook it as growing mass support of ML while the actual votes garnered by ML showed erosion of mass support under its feet!) A party which had lost in previous election availing 150 votes in a ward can win the same ward even with 100 votes or less in another election because of other variable elements). In the same way, election results in terms of seats and ward sometimes may not show the actual strength and potentiality of the contesting party or alliance. (Example: 1984, parliament election in which BJP had got only 2 Lok Sabha Seats while it was holding second position in more than 200 seats!). There are other hidden factories in terms of votes of other new parties in an alliance which is very difficult to measure but which will constitute considerably in the victory of the winning party candidate. With regard to ML's performance, I don’t not want to judge if the increase or decrease in the number of seats in an election can be equated with growing strength or weakness.

When we compare this election with that of 2005 Panchayat elections (Apple to Apple comparison), there are 10 new factors (categorical and continuous) that have gone against LDF. UDF including ML got benefitted from those factors. These factors are not constant and so cannot be considered ML's growing strength at grass-root level as a party. . In order to know the real and actual "growth" of ML and UDF, I think we will have to subtract these variable factors from the election results.

We need to take into consideration of the fact that even a small variation in voting pattern will show huge difference in the result of elections, especially of Panchayat. In Kerala there are around 21,000 wards. The total no of electorates is 20 million people. Out of this 15 million voters exercised their franchise (75%). Average no. of voters in a Panchayat ward is 1000 and the average no. of people who exercised the franchise is 750 only.

1) DIC, 2) INL, 3) Joseph Group, 4) Janata Dal which were part and parcel of LDF during the last election are now part of UDF. 5) PDP and 6) JI which had supported LDF in the most seats during the last election have contested this time independently. 7) There were no fringe Marxist groups in 2005 Panchayat election which are widespread in 2010 Panchayat election in terms of Revolutionary groups like what we have seen in Onchiyam, Shoranur, Palghat ect. In Malabar, apart from INL, PDP, JI factors, 8) MLA Manchalam Kuzhi Ali and former MP Abdulla Kutty also left LDF. In 2005, they were part of LDF. 9) In 2005, there was no Achuthananthan Pinarayi division in CPM while in 2010 it is widespread. 10) In 2005 anti-incumbency factor was in favour of LDF while in 2010 it is in favour of UDF. Apart from the factors mentioned above, there are other elements also especially in Madhya Kerala (Ernakulam, Trichur, Kottayam) where UDF had made a clean sweep. I have not taken into consideration of the alleged hidden tactical tie-up made by UDF with BJP and SDPI at district, block and ward level etc. especially in Malappuram, Kannur and Ernakulam districts which is very clear from the voting pattern in many wards of the said districts. I did not take into consideration of AP factor as well which I believe ML and UDF cannot take it for granted forever. Furthermore, I have not taken into consideration of the money, media and mafia (including that of Liquor) factors which are very difficult to measure. In all elections, some of those factors will be against both LDF and UDF while some others will be for both LDF and UDF. But this time all variable factors were against LDF and LDF virtually had become only CPM. So, it was a golden chance to decimate LDF. It should have been a cleaner sweep than LDF had done in 2005. But, given this background mentioned above, I think UDF including ML failed politically. The variation of vote in comparison to 2005 is only 4.5%. LDF (It is virtually CPM alone!) actually increased their vote share in Malappuram and proved to be as the single largest party even in Malappuram (considering ML alone Vs. CPM alone). Southern Kerala had seen unprecedented surge in the polling percentage. LDF still continue to reign 60% of corporations, 40% of Panchayats and blocks and 43% of districts. In Malabar including Palghat, they are ahead of UDF in all districts except Malappuram and Wynad despite all the odds that had against them.

With regard to JVM, they contested only in 1750 wards as part of their strategy of testing the ground with no much homework. I know there are two pertinent questions raised by many here. 1) what did JVM do where they had not contested? I think JVM has to respond it. However, as an observer and looking into the pattern of the votes availed by JVM, the machivallean polical parties and alliances seem to have not reciprocated to JVM regardless of the understanding JVM might have made or not with different parties at local level. This is quite natural since they all want to nib this distinctive political experiment with different trait in the bud itself. It reiterates what Quran also had mentioned. Enemies of Islam want prevalence of crimes among the believers and the bad elements among them to prevail upon the good (24:19)!

The second pertinent question was why JVM led by JI did not contest in other wards.. Actually, a response to this question was given by T. Arif Ali in a program where I also was invited as a guest. JVM led by JI did not want to contest in any ward where it cannot make sure of at least 50 votes. I think this is resource management strategy as well. I think almost in all wards they had contested they got the vote at an average of 100. Moreover, it was their first experiment and experience. A humble step for them which may prove to be a prelude of quantum leap for the Keralite people in coming years. What JI's activists were told in these wards where JVM had not contested was to vote for the best candidates (continuation of JI's old Panchayat policy wherever and whenever it does not contest).

JVM did not have a single flag or a uniform symbol. They contested against all odds as voting pattern has shown. Politicians and priests, Mullas and Maulavis seem to have united against them. By the way, this election again proved a time tested cruel fact that the worst of the devils come in the attire of the best of the priests as Marlowe had said it in the Ttragic History of Dr. Faustus. It seems “no party, including INC and CPM, wants a better alternative to emerge among Muslims and other down-troddens. It is the same tactic that colonialists have been employing in the Middle East. They will allow to stay only those monarchs who are snobbish, obsequious nincompoops in power. And at the same time they will continue to say the world "see how pathetic is condition of Muslim world in comparison to us". (This is an observation happened to read in a blog which seems to be correct from socio-political perspectives). Incidentally, it reiterates what Quran also had mentioned. Enemies of Islam want prevalence of crimes among the believers and the bad elements among them to prevail upon the good (24:19)! Considering the average polling of 75% in these wards, the total of polled voters will be 1.3 million. JVM got 172 thousand votes including that of Kozhikode district. This is around 13% of polled votes in those wards. I personally have evaluated it and made sure. No. of votes may vary between155 thousands and 172 thousands taking into consideration of duplication in some wards, blogs and corporation seats. (JVM contested 97% in Panchayat wards only). This clearly shows clear and ample space that JVM has got in the Keralite Political arena. Considering it is their first experience, and their inexperience in the election field, I do observe there is an ample opportunity for JVM, as a distinctive political force with different trait to grow and build from the tilling and piling ground work that they have done by participating in this election. They will be definitely able to harvest in the future from what they sowed now provided they continue to water it. It seems the politics based on Islamic Ideology will stay and continue in Kerala just like it continues in other parts of the world. For me the election results show the dire need of a force which will be able take the derelict and helpless people from the deep precipice they have already fallen into in terms of LDF and UDF. The alternative option has to be better from moral, ideological, social and service perspectives than LDF, UDF and BJP. It should not have a historical backlog or track history of wreaking wreck and havoc on any community living in the subcontinent or any other part of the world. It should not be led or guided by the dead waste of the past and should be able to shake off the shackles of the corrupt elements from the religious organizations in terms of priests, Mullas and Maulavis lacking any vision or value. I am sure there is an ample space for such a distinctive political force in Keralite political arena. As a supporter and well wisher of the good and piety, I wish and pray all the best for them.


Now at you! What is your attitude on above? What is your distinctive analysis?

വികസന മുന്നണിക്ക് അയിത്തം ബി.ജെ.പിക്ക് ആലിംഗനം !

സംസ്ഥാനത്തെ നഗരസഭകളിലും പഞ്ചായത്തുകളിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ചിത്രം ബഹുവിചിത്രം. മതേതരത്വത്തിന്റെ മൊത്ത കുത്തകയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനുമുള്ള ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പതിനഞ്ചിടങ്ങളിലെങ്കിലും ബി.ജെ.പി അംഗങ്ങള്‍ യു.ഡി.എഫിനെ പിന്താങ്ങി. പലേടത്തും ആ ബലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയതും. കാസര്‍കോട് വൊര്‍ക്കാടി പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ ബി.ജെ.പി അംഗം പ്രസിഡന്റായി. കൊയിലാണ്ടി നഗരസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പരസ്യമായി പിന്തുണ നല്‍കി.
മുക്കം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് ഒമ്പതും ബി.ജെ.പിക്കും ജനപക്ഷ മുന്നണിക്കും ഓരോന്ന് വീതവും സീറ്റുകളാണുള്ളത്. ജനപക്ഷ മുന്നണിയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ലീഗിന് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു ഉളുപ്പും ഇല്ലായിരുന്നു. പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച മുസ്‌ലിംലീഗിലെ അഹമ്മദ് കുട്ടി ഹാജി ബി.ജെ.പി സ്വതന്ത്ര സുലോചനയുടെ പിന്തുണ തേടി, അവരത് നല്‍കുകയും ചെയ്തു. അതിന്റെ പേരില്‍ ബി.ജെ.പി ആറു വര്‍ഷത്തേക്ക് സുലോചനയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കയാണിപ്പോള്‍. ലീഗിന്റെ ചിറകിനടിയിലെ മതസംഘടനകള്‍ക്ക് ഈ 24 കാരറ്റ് മതേതരത്വത്തെപ്പറ്റി എന്തു പറയാനുണ്ട്?
വെട്ടത്തൂര്‍ പഞ്ചായത്തില്‍ ജനകീയ വികസന മുന്നണി അംഗത്തിന്റെ പിന്തുണ മുസ്‌ലിംലീഗിന് സ്വീകാര്യമായതും കൂട്ടി വായിക്കണം. അതാണ് മുനീറിന്റെയും ഷാജിയുടെയും വൈരുധ്യാധിഷ്ഠിത മതേതരത്വ വാദത്തിന്റെ ഗുട്ടന്‍സ്.

മാധ്യമം ദിനപത്രത്തിലെ പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍ പംക്തിയിലൂടെ കോണ്‍ഗ്രസ്സിന്റെയും മുസ്‌ലീം ലീഗിന്‍റെയും വൈരുധ്യാധിഷ്ഠിത മതേതരത്വ വാദത്തെ കുറിച്ച് കെ. ആലിക്കോയ, കോഴിക്കോട് പ്രതികരിച്ചത്‌ ഇങ്ങനെ.
Malayalam Font Problems !!!
If you are unable to read malayalam fonts properly, please click here to install malayalam fonts in your computer. You are adivsed to use Internet Explorer (Ver. 8).