മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാം ആശ്ലേഷിച്ച വിവരം നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ ഫാഷിസ്റ്റ് നയങ്ങളെയും നടപടികളയും ബ്രിട്ടീഷ് ജനതയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ പിന്തുണച്ച ടോണി ബ്ലയറിനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ ആദര്‍ശ മാറ്റം. അവരുടെ അനുഭവങ്ങളും ആവേശങ്ങളും സന്തോഷങ്ങളും അവരുടെ തന്നെ വാക്കുകളിലൂടെ നമുക്ക് വായിക്കാം.
“2005 ജനുവരിയില്‍ 'മെയില്‍ ഓണ്‍ സണ്ടേക്കു' വേണ്ടി ഫലസ്തീന്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വെസ്റ്റ് ബാങ്കില്‍ തനിച്ച് എത്തിയതായിരുന്നു. അതിനു മുന്‍പ് അറബികളുമായോ മുസ്ലിമ്കളുമായോ അടുത്തിടപഴകിയ അനുഭവമില്ലാത്തതിനാല്‍ അവരെകുറിച് പടിഞ്ഞാറില്‍ പ്രചരിച്ച അബദ്ധധാരണകളായിരുന്നു മനസ്സ് നിറയെ. ഭീകരവാദികള്‍, മതഭ്രാന്തന്മാര്‍, ചാവേര്‍ ബോംബര്മാര്‍, ജിഹാദിസ്ടുകള്‍ തുടങ്ങി പടിഞ്ഞാരന്‍ മീഡിയ നിര്‍ബാധം എടുത്തുപയോഗിക്കുന്ന ടെര്‍മിനോളജികളായിരുന്നു പരിചയം. ആദ്യ അനുഭവം തന്നെ എന്നെ ഇരുത്തിചിന്തിച്ചു. വെസ്റ്റ്ബാങ്കില്‍ ഞാന്‍ എത്തിയത് ഓവര്‍കോട്ടില്ലാതെ ആയിരുന്നു. കടുത്ത തണുപ്പില്‍ ഓവര്‍കോട്ട് എടുക്കാന്‍ മറന്നതായിരുന്നില്ല. ഇസ്രയേലി എയര്‍പോര്‍ട്ട് അധികൃതര്‍ എന്‍റെ സൂട്കെസ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. റാമല്ലയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഞാന്‍ തണുത്തു വിറക്കുകയായിരുന്നു. പൊടുന്നെനെയാണ് ഒരു വൃദ്ധ എന്‍റെ കൈ പിടിക്കുന്നത്. അറബിയില്‍ എന്തൊക്കൊയോ സംസാരിച്ചുകൊണ്ട് അവര്‍ എന്നെയും കൂട്ടി സമീപത്തെ വീട്ടിലേക്കാണ് പോയത്. പ്രായം ചെന്ന ഒരു ടെററിസ്റ്റ് തട്ടികൊണ്ടുപോവുകയാണോ എന്നായിരുന്നു എന്‍റെ ഭയം. ആശങ്കാകുലമായ നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ കാണുന്നത് അവര്‍ മകളുടെ അലമാരതുറന്നു ഒരു കോട്ടും തൊപ്പിയും സ്കാര്ഫും എടുത്തു എന്‍റെ നേരെ നീട്ടുന്നതാണ്. തുടര്‍ന്ന് അതേ തെരുവില്‍ തിരികെ കൊണ്ടുവിട്ടു. പിരിയും മുന്‍പ് ഒരു മുത്തം നല്‍കാനും ആ വൃദ്ധ മറന്നില്ല. ഭാഷാ തടസ്സം കാരണം ഞങ്ങള്‍ തമ്മില്‍ ഒരക്ഷരം സംസാരിച്ചിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള വികലമായ ധാരണകളെ മാറ്റിമറിക്കാന്‍ ഈ ഒരു അനുഭവം മതിയായിരുന്നു. ഒരുവേള എന്‍റെ മുന്‍ഗാമി യിവോന്‍ റിഡ്ലി താലിബാനികളുടെ പിടിയില്‍ അകപെട്ടപ്പോഴുള്ള അനുഭവവും ഇതുപോലുള്ളതായിര്‍ന്നു.”
“അണിഞ്ഞൊരുങ്ങി മാറിടം പ്രദര്‍ശിപ്പിച്ചു നടക്കാന്‍ മറ്റു പാശ്ചാത്യ സ്ത്രീകളെ പോലെ താല്പര്യം കാണിച്ചിരുന്ന എനിക്ക് 2007-ല്‍ ലബനാനിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കൊപ്പം നാലുനാള്‍ കഴിഞ്ഞപ്പോള്‍ അതിലെ വ്യര്‍ഥത ബോധ്യമായി. എത്ര ലളിതവും മാന്യവുമായാണ് ആ സഹോദരികള്‍ ഹിജാബ് ആണിഞ്ഞിരിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. കേശാലങ്കാരത്തിന് മാത്രം നമ്മള്‍ മണിക്കൂറുകള്‍ ചെലവിടുന്നതിനെ കുറിച്ച് ഞാന്‍ ഒര്‍ക്കാതിരുന്നില്ല. എന്റെ ആദര്‍ശ മാറ്റം സുഹ്ര്‍ത്തുക്കള്‍ ആശങ്കയോടെയാണ് കണ്ടത്. ഇസ്ലാമിലേക്ക് പോയതോടെ നീ ഞങ്ങളെ ഒഴിവാക്കുമോ? തുടര്‍ന്നും ഞങ്ങള് നിന്‍റെ ചങ്ങാതികൂട്ടത്തില്‍ ഉള്‍പ്പെടുമോ? സായാഹ്നങ്ങളിലെ മദ്യപാനത്തിന് ഇനിയും വരില്ലേ? അവരുടെ ചോദ്യങ്ങള്‍ ഇതായിരുന്നു. ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കും എന്റെ മറുപടി അതെ എന്നാണ്. എന്നാല്‍ അവസാനത്തേതിനു വളരെ സന്തോഷത്തോടെ ഇല്ല എന്നും ......”
“മുസലീമാവുകയെന്നാല്‍ വലിയൊരു മാറ്റത്തിനു വിധേയലാകലാണ്. എന്നാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു തടയിടപ്പെട്ടന്നു എനിക്ക് തോന്നിയിട്ടില്ല. ഇത് അല്ലാഹുവുമായുള്ള കാരാറാണെന്നും കഴിയാവുന്നേടത്തോളം ഏറ്റവും നല്ല മനുഷ്യനും അതുവഴി ഏറ്റവും നല്ല മുസ്‌ലിമും ആവാന്‍ ശ്രമിക്കണമെന്നുമാണ് എനിക്ക് ലഭിച്ച ഉപദേശം. ഞാന്‍ ഇസ്‌ലാമിക നിയമങ്ങളെ മാനിക്കുന്നു. അത് എന്നെ സമ്മര്‍ദ്ദത്തിലാക്കിയതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇംഗ്ലീഷുകാരുടെ ജീവിതത്തിന്റെ ഭാഗമായ മദ്യം ഉപേക്ഷിക്കാന്‍ ഒട്ടും മടിയുണ്ടായിട്ടില്ല. അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടെണ്ടിവന്നതുമില്ല. ലഹരി പദാര്‍ഥങ്ങള്‍ക്ക് ജീവിതത്തില്‍ ഇനി സ്ഥാനമില്ല. പന്നിയിറച്ചി ഭക്ഷിക്കുമായിരുന്ന ഞാന്‍ അതും ഉപേക്ഷിച്ചു. പുകവലി ഹറാമാല്ലെങ്കിലും അതും വേണ്ടന്നുവെച്ചു. മൊത്തത്തില്‍ ജീവിതം അടിമുടി മാറിയിരിക്കുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നിട്ട് 45 ദിവസമായ ഇപ്പോള്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മദ്യം കഴിക്കാത്ത ഏറ്റവും ദീര്‍ഘമായ നാളുകളാണിത്.”
“ഞാന്‍ ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഇപ്പോള്‍ അറുപതാം പേജിലെത്തി. വീടിനു പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കുന്നു. ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ച ദിവസം മുതല്‍ മദ്യത്തോട് വെറുപ്പ് തുടങ്ങിയെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് വൈന്‍ അകത്താക്കിയിരുന്നയാളായിരുന്നു ഞാന്‍.”
“ഇസ്ലാമിലേക്ക് കടന്നുവെന്നതിനു ശേഷമുള്ള ജീവിത മാറ്റത്തെക്കുറിച്ചായിരുന്നുപലര്‍ക്കും അറിയേണ്ടിയിരുന്നത്. വളരെ വളരെ സന്തോഷം, ഏറെ ആഹ്ലാദം ഞാന്‍ അനുഭവിക്കുന്നു. പിരിമുറുക്കം കുറഞ്ഞതായും സമയം ഏറെ ലഭിച്ചതായും അനുഭവപ്പെടുന്നു. അതിനു ഇസ്‌ലാമുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്കറിയില്ല. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം യാഥാര്‍ത്ഥ്യം അതാണ്.”
കടപ്പാട് : പ്രബോധനം വാരിക
എന്നാല്‍, നിങ്ങള്‍ക്ക് എന്തു തോന്നുന്നു? നിങ്ങള്‍ക്ക് ഇവരില്‍ നിന്ന് എന്തങ്കിലും ആവേശം ലഭിച്ചോ?
No comments:
Post a Comment