സംസ്ഥാനത്തെ നഗരസഭകളിലും പഞ്ചായത്തുകളിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ചിത്രം ബഹുവിചിത്രം. മതേതരത്വത്തിന്റെ മൊത്ത കുത്തകയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനുമുള്ള ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പതിനഞ്ചിടങ്ങളിലെങ്കിലും ബി.ജെ.പി അംഗങ്ങള്‍ യു.ഡി.എഫിനെ പിന്താങ്ങി. പലേടത്തും ആ ബലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയതും. കാസര്‍കോട് വൊര്‍ക്കാടി പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ ബി.ജെ.പി അംഗം പ്രസിഡന്റായി. കൊയിലാണ്ടി നഗരസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പരസ്യമായി പിന്തുണ നല്‍കി.
മുക്കം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് ഒമ്പതും ബി.ജെ.പിക്കും ജനപക്ഷ മുന്നണിക്കും ഓരോന്ന് വീതവും സീറ്റുകളാണുള്ളത്. ജനപക്ഷ മുന്നണിയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ലീഗിന് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു ഉളുപ്പും ഇല്ലായിരുന്നു. പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച മുസ്‌ലിംലീഗിലെ അഹമ്മദ് കുട്ടി ഹാജി ബി.ജെ.പി സ്വതന്ത്ര സുലോചനയുടെ പിന്തുണ തേടി, അവരത് നല്‍കുകയും ചെയ്തു. അതിന്റെ പേരില്‍ ബി.ജെ.പി ആറു വര്‍ഷത്തേക്ക് സുലോചനയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കയാണിപ്പോള്‍. ലീഗിന്റെ ചിറകിനടിയിലെ മതസംഘടനകള്‍ക്ക് ഈ 24 കാരറ്റ് മതേതരത്വത്തെപ്പറ്റി എന്തു പറയാനുണ്ട്?
വെട്ടത്തൂര്‍ പഞ്ചായത്തില്‍ ജനകീയ വികസന മുന്നണി അംഗത്തിന്റെ പിന്തുണ മുസ്‌ലിംലീഗിന് സ്വീകാര്യമായതും കൂട്ടി വായിക്കണം. അതാണ് മുനീറിന്റെയും ഷാജിയുടെയും വൈരുധ്യാധിഷ്ഠിത മതേതരത്വ വാദത്തിന്റെ ഗുട്ടന്‍സ്.
മാധ്യമം ദിനപത്രത്തിലെ ‘പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍’ പംക്തിയിലൂടെ കോണ്‍ഗ്രസ്സിന്റെയും മുസ്‌ലീം ലീഗിന്‍റെയും വൈരുധ്യാധിഷ്ഠിത മതേതരത്വ വാദത്തെ കുറിച്ച് കെ. ആലിക്കോയ, കോഴിക്കോട് പ്രതികരിച്ചത് ഇങ്ങനെ.
No comments:
Post a Comment