LOOKOUT NOTICE
Two Buses Gone Off Track
Names of the Buses are 1. Parambadan (Old Name : T A K Transport);
2. Pallikkal (Old Name : Fayis Mon)
Permitted Route at the time when gone off track was
Nayarkuzhi – Chittaripilakkal – Koolimadu – Mavoor – Calicut
Gone off track by conveying passengers that they are going to workshop for maintenance
Anyone Who Find Them Kindly Inform
9656387884
============================================================
ഈ വിനീതന്റെ നാട്ടിലൂടെ ആകെ എട്ടു ബസുകളാണ് ഓടികൊണ്ടിരുന്നത്. അതില്‍ രണ്ടെണ്ണത്തിനെ കാണ്മാനില്ല. അടുത്ത മൂന്നെണ്ണത്തിനു ദിനേന ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഈ നാട്ടിലൂടെ ഓടാന്‍ അവകാശമുള്ളൂ. ശേഷമുള്ള മൂന്ന് ബസ്സുകളാണ് നാട്ടുകാരുടെ ആവശ്യാനുസരണം ഓടുന്ന ബസ്. കാണ്മാനില്ലാത്ത രണ്ട് ബസ്സുകളായിരുന്നു നാട്ടുകാര്‍ക്ക് കോഴിക്കോട് പട്ടണം കാണിച്ചു കൊടുകൊടുത്തിരുന്നത്. എനിക്കും ഒരുപാട് പട്ടണം കാണിച്ചു തന്നതായിരുന്നു. പക്ഷേ, എന്തു ചെയ്യാനാ ! ഇപ്പോള്‍ ആ രണ്ടു ബസ്സും ‘ആവി’ ആയ മട്ടാണ്.
ഒന്നുകൂടെ വ്യക്തമാക്കിയാല്‍, ബസ്സുകളുടെ സ്ഥിതി താഴെ പറയും പോലെയാണ്:
i. ദോസ്ത് - ദിനേന രണ്ട് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – വളരെ കൃത്യനിഷ്ഠയുല്ലവന്‍
ii. മുരിങ്ങേക്കള് - ദിനേന രണ്ട് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – വളരെ കൃത്യനിഷ്ഠയുല്ലവന്‍
iii. അനുഗ്രഹ – ദിനേന പത്ത് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – കൃത്യനിഷ്ഠയുല്ലവന്‍
iv. കമ്മാന്‍ഡര്‍ - ദിനേന അഞ്ച് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – ചെറിയ തോതില്‍ അലമ്പന്‍
v. ഈസ്റ്റ്‌വെസ്റ്റ് - ദിനേന നാല് പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – വളരെ അലമ്പന്‍
vi. കൈരളി - ദിനേന ഒരു പ്രാവശ്യം ചിറ്റാരിപിലാക്കല്‍ ബസ് സ്റ്റോപ്പ് സന്ദര്‍ശിക്കും – പുതുമുഖമായതു കൊണ്ട് അഭിപ്രായം പറയാനായിട്ടില്ല
vii. പറമ്പാടന്‍ (പഴയ ടി.എ.കെ.) - ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
viii. പള്ളിക്കല്‍ (പഴയ ഫായിസ് മോന്‍) - ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കാണ്മാനില്ലാത്ത ഈ രണ്ടു ബസ്സുകളും സ്ഥലം വിട്ടത് വര്‍ക്ക്‌ഷോപ്പിലേക്ക് റിപയറിങ്ങിനു പോവുകയാണ് എന്ന് പറഞ്ഞാണ്. ആദ്യം പറമ്പാഡന്‍ പറ്റിച്ചു; പിന്നെ പള്ളിക്കലും അങ്ങനെ തന്നെ പറ്റിച്ചു! വിശ്വാസം, അതല്ലേ എല്ലാം !!! നിങ്ങള്‍ക്കറിയോ, എത്ര പേരാണ് ഈ ബസ്സുകള്‍ ഓടാത്തതിന്റെ പേരില്‍ ദുരിതമാനുഭവിക്കുനത്. ഇവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും പിന്നെ ഞാനും ഈ ദുരിതബാധിതരില്‍ ഉള്‍പ്പെടും. സ്കൂളിലേക്ക് പോകാന്‍ ബസ്സില്ല; ഓഫീസിലേക്ക് പോകാന്‍ ബസ്സില്ല; മെഡിക്കല്‍കോളേജിലേക്ക് പോകാന്‍ ബസ്സില്ല; ഇതര ആശുപത്രികളിലേക്ക് പോകാന്‍ ബസ്സില്ല.....
നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനും ആര്‍.ടി.ഒക്കും മറ്റും പരാതികള്‍ കൊടുത്തിരുന്നു. ഒരു കെ.എസ്.ആര്‍.ടി.സി ബസ് എങ്കിലും അനുവദിക്കണം എന്നാവശ്യപെട്ടു കൊണ്ട് ഉദയ സ്വയം സഹായ സംഘം കെ.എസ്.ആര്‍.ടി.സിക്കും ഒരു അപേക്ഷ കൊടുത്തിരുന്നു എന്നാണ് കേട്ടത്. ഇതൊക്കെ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു പത്ര മാധ്യമങ്ങളിലും ഒരു വാര്‍ത്ത കൊടുത്തിരുന്നു. പക്ഷേ, അധികാരികള്‍ അധികാരത്തിന്റെ ധിക്കാരവും അനാസ്ഥയും തലയിലേറ്റി നിവര്‍ന്നു നടക്കുന്നു. എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അതേസമയം, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍റെ വാര്‍ഡില്‍ നിന്നും മത്സരിച്ച മുഴുവന്‍ സ്ഥാനര്തികളും ബസ് സര്‍വീസ് പുനസ്ഥാപിക്കുമെന്ന് ഒരു മുഖാമുഖം പരപാടിയില്‍ വാഗ്ദത്തം നല്‍കിയിരുന്നു. അതുകൊണ്ടു, ഇപ്പോള്‍ വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപെട്ട പുതിയാടത്ത് സജീവന്‍ ആ വാഗ്ദാനം ലംഘിക്കില്ല എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
ഇനി എന്നെ വായിക്കുന്ന ആര്‍ക്കെങ്കിലും ഇതുവഴി ബസ് സര്‍വീസ് നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ആരും തടയില്ല എന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. കൂടാതെ, ഒരു സ്ഥിര യാത്രക്കരനായി ഞാന്‍ നിങ്ങളുടെ ബസ്സില്‍ മാക്സിമമം ടിക്കെട്ടുമെടുത്തു രാവിലെയും വൈകുന്നേരവും ഉണ്ടാവുമെന്നും ഇതിനാല്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
എന്തയിം, നിങ്ങള്‍ക്ക് എന്തങ്കിലും ചെയ്യാന്‍ പറ്റുഓ, പറ്റുഓ?
No comments:
Post a Comment